Thursday, August 20, 2026

കാല്‍ഗറിയിലെ സിഖ് ആരാധനാലയം തകര്‍ക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി

കാല്‍ഗറി: കാല്‍ഗറിയിലുള്ള പ്രമുഖ സിഖ് ആരാധനാലയത്തിന് നേരെ ആക്രമണ ഭീഷണി. പ്രയറി പ്രവിശ്യകളിലെ ഏറ്റവും വലിയ സിഖ് കേന്ദ്രങ്ങളിലൊന്നായ ദാഷ്‌മേഷ് കള്‍ച്ചര്‍ സെന്ററിനാണ് ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെത്തുടര്‍ന്ന് ജീവനക്കാരും സന്ദര്‍ശകരും ആശങ്കയിലാണ്.

ശനിയാഴ്ച ഉച്ചയോടെയാണ് സ്ഥാപനത്തിലേക്ക് ആദ്യ ഫോണ്‍ കോള്‍ എത്തിയതെന്ന് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് രാജ് സിദ്ധു പറഞ്ഞു. കനത്ത യന്ത്രസാമഗ്രികളുമായി ജോലിക്കാര്‍ എത്തുന്നുണ്ടെന്നും അതിനാല്‍ പാര്‍ക്കിങ് ലോട്ടില്‍ നിന്ന് വാഹനങ്ങള്‍ മാറ്റണമെന്നുമാണ് വിളിച്ചയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നില്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഫോണ്‍ കോള്‍ സെന്ററിന്റെ ചെയര്‍മാന് കൈമാറി. ഉടനടി ജോലി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടയാള്‍ സംസാരിക്കുന്നതിനിടയില്‍ പ്രകോപിതനാകുകയും കള്‍ച്ചറല്‍ സെന്റര്‍ ഇടിച്ചുനിരത്താന്‍ വരികയാണെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ചെയര്‍മാന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചെങ്കിലും, മറ്റൊരു നമ്പറില്‍ നിന്ന് വീണ്ടും വിളിച്ച് ആള്‍ക്കാരോട് കെട്ടിടത്തില്‍ നിന്ന് ഉടന്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടതായി സിദ്ധു വ്യക്തമാക്കി. വിവരമറിയിച്ചതിനെ തുടര്‍ന്ന് കാല്‍ഗറി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിരവധിയാളുകള്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന സമയത്താണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലീസുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുന്നതടക്കം സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

ഈ ആക്രമണ ഭീഷണിക്ക് പിന്നില്‍ വംശീയമോ വിദ്വേഷപരമോ ആയ കാരണങ്ങളുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. കേന്ദ്രം എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുമെന്നും ഭയപ്പെടാതെ ഒന്നിച്ച് നില്‍ക്കണമെന്നും രാജ് സിദ്ധു വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!