Saturday, August 22, 2026

ടി. വീണയ്ക്ക് പ്രതിരോധം വേണ്ട; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സിപിഐ

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ ടി. വീണയ്ക്ക് പ്രതിരോധം തീര്‍ക്കേണ്ടെന്ന് സിപിഐ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് സിപിഐ നേതൃയോഗത്തില്‍ തീരുമാനിച്ചു. വീണക്കെതിരായ ഇ.ഡി നീക്കത്തിലാണ് സിപിഐയുടെ നിര്‍ണായക തീരുമാനം. നേതാക്കള്‍ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ വിഷയം ചര്‍ച്ചയായി. അതേസമയം സിപിഎം ഈ വിഷയത്തെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും ബേപ്പൂര്‍ എംഎല്‍എയും വീണയുടെ പങ്കാളിയുമായി മുഹമ്മദ് റിയാസിനും പാര്‍ട്ടിക്കുമെതിരായ രാഷ്ട്രീയ കടന്നാക്രമണമായാണ് വിലയിരുത്തുന്നത്.

എന്നാല്‍ വീണക്കെതിരായ നിയമനടപടികള്‍ വ്യക്തിപരമായാണ് നേരിടേണ്ടതെന്ന നിലപാടിലാണ് സിപിഐ. നിയമസഭാ കക്ഷി ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഎമ്മുമായി ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സിപിഐ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!