Thursday, August 27, 2026

ആയുധക്കടത്ത് കേസ്: മുന്‍ മാനിറ്റോബ എംപിക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി RCMP

വിനിപെഗ്: തോക്ക് കടത്തും നിയമവിരുദ്ധ ആയുധ ശേഖരണവുമായി ബന്ധപ്പെട്ട് മുന്‍ മാനിറ്റോബ എംപിയും ഡൗഫിന്‍ മേയറുമായിരുന്ന ഇന്‍കി മാര്‍ക്കിനെതിരെ 26 പുതിയ കേസുകള്‍ കൂടി ചുമത്തി. മുന്‍പ് ചുമത്തിയ 12 കേസുകള്‍ക്ക് പുറമെയാണിത്.

മാര്‍ച്ച് മുതല്‍ ആര്‍സിഎംപി നടത്തിയ മാസങ്ങള്‍ നീണ്ട അന്വേഷണത്തെ തുടര്‍ന്ന് ജൂലൈ 13-നാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. ആ സമയത്ത് ഇയാളില്‍ നിന്ന് നൂറുകണക്കിന് തോക്കുകള്‍, ഒരു പുരാതന പീരങ്കി, വെടിയുണ്ടകള്‍, 3 ലക്ഷത്തിലധികം ഡോളര്‍ പണം എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 445 തോക്കുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഇതില്‍ 295 തോക്കുകള്‍ സുരക്ഷിതമല്ലാത്ത രീതിയിലാണ് സൂക്ഷിച്ചിരുന്നത്. കൂടാതെ 10 എണ്ണം നിരോധിത തോക്കുകളും 11 എണ്ണം രജിസ്റ്റര്‍ ചെയ്യാത്തവയുമായിരുന്നു. ലൈസന്‍സ് പ്രകാരം കൈവശം വെയ്ക്കാവുന്നതിലും കൂടുതല്‍, അതായത് 26.5 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി.

സുഹൃത്തിന് അനധികൃതമായി തോക്ക് നല്‍കിയ സംഭവം ഉള്‍പ്പെടെയുള്ള പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 12-ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയും പിന്നീട് ഉപാധികളോടെ മോചിപ്പിക്കുകയുമായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!