Thursday, August 27, 2026

യുഎസ് ഉത്പ്പന്നങ്ങള്‍ക്കുള്ള പകരം തീരുവ: പട്ടിക പുതുക്കി കാനഡ

ഓട്ടവ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ ഇറക്കുമതി തീരുവ നേരിടാന്‍ പകരം തീരുവയുമായി കാനഡ. തീരുവ ഏര്‍പ്പെടുത്തുന്ന യുഎസ് ഉത്പ്പന്നങ്ങളുടെ പട്ടികയും കാനഡ തയ്യാറാക്കിയിരുന്നു. എന്നാല്‍ ചില ഉത്പ്പന്നങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതായി ധനകാര്യമന്ത്രാലയം അറിയിച്ചു. കനേഡിയന്‍ വ്യവസായ മേഖലകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് തിരിച്ചടി നികുതി ഏര്‍പ്പെടുത്തുന്ന ഉല്‍പന്നങ്ങളുടെ പട്ടിക പുതുക്കിയത്.

അമേരിക്കന്‍ സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാനഡയുടെ പ്രതികരണ നയം കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. വസ്ത്രങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങി അമേരിക്കയില്‍ നിന്നുള്ള നൂറുകണക്കിന് മറ്റ് ഉല്‍പന്നങ്ങള്‍ക്ക് 15 മുതല്‍ 50 ശതമാനം വരെ നികുതി ചുമത്താനും കാനഡ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയ്ക്കുണ്ടാകുന്ന വലിയ ആഘാതം ഒഴിവാക്കുന്നതിനായി, നേരത്തെ പട്ടികയിലുണ്ടായിരുന്ന കടല്‍മത്സ്യങ്ങള്‍, മറ്റ് മത്സ്യവിഭവങ്ങള്‍ (Seafood and Fish Products) എന്നിവയെ തല്‍ക്കാലം നികുതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കാനഡ വീണ്ടും തിരിച്ചടിച്ചാല്‍ ട്രംപ് ഭരണകൂടം വെറുതെയിരിക്കില്ലെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ (Jamieson Greer) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!