Thursday, August 27, 2026

ഭവനരഹിതരെ ഒഴിവാക്കും; വരുമാന സഹായ നിയമങ്ങളില്‍ ഭേദഗതി വരുത്തി നോവസ്‌കോഷ

അന്റ്‌ലാന്റിക്: ടെന്റുകളില്‍ (Tents) കഴിയുന്ന ഭവനരഹിതര്‍ക്ക് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം തടയാന്‍ നോവസ്‌കോഷ. ഇന്‍കം അസിസ്റ്റന്‍സ് നിയമങ്ങളില്‍ മാറ്റം വരുത്തി. ഓഗസ്റ്റ് 5-ന് നോവസ്‌കോഷ കോര്‍ട്ട് ഓഫ് അപ്പീല്‍ നല്‍കിയ വിധിയെ മറികടക്കാനാണ് പ്രവിശ്യാ സര്‍ക്കാറിന്റെ ഈ നടപടി. ടെന്റുകളില്‍ കഴിയുന്ന ഭവനരഹിതര്‍ക്കും ഈ ഉയര്‍ന്ന സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ടെന്ന് അപ്പീല്‍ കോടതി വിധിച്ചിരുന്നു.

2023-ല്‍ അന്തരിച്ച ബ്രാഡ്ലി ലോ (Bradley Lowe) എന്ന ഭവനരഹിതന്റെ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ഈ ഉത്തരവ്. എന്നാല്‍, ചൊവ്വാഴ്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം നിയമത്തിലെ ‘താമസം’ (Accommodation) എന്ന വാക്കിന് പകരം ‘വീട്ടില്‍ താമസിക്കുന്നത്’ (Lives in a home) എന്ന് മാറ്റിയെഴുതി. വാടകയ്ക്കെടുക്കുന്നതോ സ്വന്തമായുള്ളതോ ആയ വീടുകള്‍, ലോഡ്ജുകളിലെ മുറികള്‍ എന്നിവയെ മാത്രമേ ഇനി ‘വീട്’ ആയി കണക്കാക്കൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ ഈ ക്രൂരമായ നയം ഭവനരഹിതരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് മനുഷ്യാവകാശ അഭിഭാഷകര്‍ വിമര്‍ശിച്ചു. എന്നാല്‍ നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് ഈ മാറ്റമെന്നും ഭവനരഹിതര്‍ക്ക് മറ്റ് രീതിയിലുള്ള സഹായങ്ങള്‍ നല്‍കുന്നത് തുടരുമെന്നും സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!