Friday, August 28, 2026

ഹോര്‍മുസിനു വേണ്ടി കൈകോര്‍ക്കാന്‍ ഖത്തറും ഇറാനും

ദുബായ്: ഇറാനും യുഎസിനുമിടയില്‍ നയതന്ത്രപാത വീണ്ടും തുറക്കാന്‍ ഖത്തറിന്റെ ശക്തമായ ഇടപെടല്‍. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി ടെഹ്‌റാനിലെത്തി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി. ഹോര്‍മുസ് കടലിടുക്കില്‍ സമാധാനം പുനഃസ്ഥാപിക്കുക, സംയുക്ത കപ്പല്‍പാത തുറക്കുക, പ്രദേശത്ത് ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്യുക തുടങ്ങിയ വിഷയങ്ങളില്‍ ഖത്തറിന്റെ സഹകരണം ഉറപ്പുനല്‍കി.

അതേസമയം, ടെഹ്‌റാനില്‍ നടന്ന ഇസ്ലാമിക് യൂണിറ്റി കോണ്‍ഫറന്‍സില്‍ മേഖലയിലെ ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആഹ്വാനം ചെയ്തു. ഒരു ഇസ്ലാമിക രാജ്യത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്കായി സ്വന്തം മണ്ണ് വിട്ടുനല്‍കരുതെന്നും അദ്ദേഹം മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!