ടൊറന്റോ: അമേരിക്കയും കാനഡയും തമ്മില്‍ തിര്‍ത്തി പങ്കിടുന്ന പ്രശസ്തമായ ‘ലേക്ക് ഒന്റാരിയോ’യുടെ (Lake Ontario) പേര് ‘ലേക്ക് അമേരിക്ക’ (Lake America) എന്ന് മാറ്റിയ ട്രംപിന്റെ നടപടിയെ ശക്തമായി അപലപിച്ച കനേഡിയന്‍ രാഷ്ട്രീയ നേതാക്കള്‍. തങ്ങളുടെ അതിര്‍ത്തിയിലുള്ള തടാകത്തിന്റെ പേര് മാറ്റാന്‍ ട്രംപിന് അധികാരമില്ലെന്നും ഈ തീരുമാനം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടയിലാണ് വ്യാഴാഴ്ച ട്രംപ് ഈ വിവാദ ഉത്തരവില്‍ ഒപ്പുവെച്ചത്. ‘ലേക്ക് ഒന്റാരിയോ കാനഡക്കാര്‍ക്കും ലോകത്തിനും എപ്പോഴും ‘ലേക്ക് ഒന്റാരിയോ’ തന്നെയായിരിക്കും, അത് മാറില്ല’ എന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പേര് മാറ്റാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ എന്‍.ഡി.പിയുടെ നേതാവ് മാരിറ്റ് സ്റ്റൈല്‍സും വ്യക്തമാക്കി.

400 വര്‍ഷത്തിലധികം പഴക്കമുള്ള ഈ പേര് കാനഡയുടെ രൂപീകരണത്തിനും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും മുന്‍പേ ഉള്ളതാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചൂണ്ടിക്കാട്ടി. തടാകത്തിന്റെ പേര് ‘ലേക്ക് ഒന്റാരിയോ’ എന്ന് തന്നെയാണ് തുടരുമെന്ന് ടൊറോന്റോ മേയര്‍ ഒലീവിയ ചൗവും വ്യക്തമാക്കി. പാരമ്പര്യമായി ഈ തടാകത്തിന് ചുറ്റും ജീവിച്ചുപോരുന്ന തദ്ദേശീയ ജനവിഭാഗമായ ‘വെന്‍ഡാറ്റ് നേഷന്‍’ (Wendat Nation) ട്രംപിന്റെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തങ്ങളുടെ ചരിത്രത്തെയും സംസ്കാരത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് വെന്‍ഡാറ്റ് ഗ്രാന്‍ഡ് ചീഫ് പിയറി പിക്കാര്‍ഡ് പറഞ്ഞു.
കാനഡ അമേരിക്കയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണെന്നും അത് അനുവദിക്കില്ലെന്നും ആരോപിച്ചാണ് ട്രംപ് ഈ നീക്കം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്ന് മാറ്റിയതിന് സമാനമായാണ് ഇപ്പോള്‍ ലേക്ക് ഒന്റാറിയോയുടെ പേരും മാറ്റാന്‍ ശ്രമിക്കുന്നത്.
