Friday, August 28, 2026

നോവസ്‌കോഷയിലും ന്യൂബ്രണ്‍സ്വിക്കിലും ഇന്ധനവില ഉയര്‍ന്നു

ഹാലിഫ്ക്‌സ്: നോവസ്‌കോഷയിലും ന്യൂബ്രണ്‍സ്വിക്കിലും പെട്രോള്‍ വില ഉയര്‍ന്നു. അതേസമയം നോവസ്‌കോഷയിലും പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലും (P.E.I.) ഡീസല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തി.

നോവസ്‌കോഷ:
ഹാലിഫാക്‌സ് മേഖലയില്‍ പെട്രോള്‍ ലിറ്ററിന് 2.7 സെന്റ് വര്‍ധിച്ച് കുറഞ്ഞ നിരക്ക് 188.5 സെന്റായി. എന്നാല്‍ ഡീസല്‍ വിലയില്‍ 4.3 സെന്റ് കുറവുണ്ടായതോടെ ലിറ്ററിന് 237.3 സെന്റാണ് പുതിയ നിരക്ക്. കേപ് ബ്രെറ്റണില്‍ പെട്രോള്‍ ലിറ്ററിന് 190.4 സെന്റും ഡീസലിന് 239.2 സെന്റുമാണ് വില.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (P.E.I.):

ഇവിടെ പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ ലിറ്ററിന് 191.9 സെന്റായി തുടരുന്നു. അതേസമയം ഡീസല്‍ ലിറ്ററിന് 2.3 സെന്റ് കുറഞ്ഞ് 244.8 സെന്റിലെത്തി.

ന്യൂബ്രണ്‍സ്വിക്:

പെട്രോളിനും ഡീസലിനും ഇവിടെ വില വര്‍ധിച്ചു. പെട്രോളിന് 3.6 സെന്റ് വര്‍ധിച്ച് പരമാവധി നിരക്ക് ലിറ്ററിന് 190.3 സെന്റും, ഡീസലിന് 3.9 സെന്റ് വര്‍ധിച്ച് പരമാവധി നിരക്ക് 247.9 സെന്റുമനായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!