Friday, August 28, 2026

കാല്‍ഗറിയില്‍ തീപിടുത്തം; അഞ്ച് വാഹനങ്ങള്‍ കത്തിനശിച്ചു, ആര്‍ക്കും പരുക്കില്ല

കാല്‍ഗറി: കാല്‍ഗറിയിലെ നോര്‍ത്ത് ഈസ്റ്റ് മേഖലയിലുള്ള സിറ്റിസ്‌കേപ്പ് കമ്മ്യൂണിറ്റിയില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ അഞ്ച് വാഹനങ്ങള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിറ്റിലൈന്‍ കോമണ്‍ എന്‍.ഇ.യില്‍ (Cityline Common N.E.) തീപിടുത്തമുണ്ടായ വിവരം പൊലീസിനും ഫയര്‍ഫോഴ്‌സിനും ലഭിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടിയന്തര രക്ഷാസേന പാതയുടെ ഒരു ഭാഗം അടയ്ക്കുകയും തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

തീപിടുത്തത്തില്‍ പൂര്‍ണ്ണമായും കത്തിനശിച്ച ഒരു വെള്ള വാന്‍ സംഭവസ്ഥലത്ത് അവശേഷിച്ചിരുന്നു. മറ്റ് നാല് വാഹനങ്ങള്‍ വെള്ളിയാഴ്ച രാവിലെയോടെ ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. അപകട ശബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും ആദ്യം വാഹനാപകടമാണെന്നാണ് കരുതിയതെന്നും പ്രദേശവാസിയായ ലാക് സാധു പറഞ്ഞു. പ്രദേശം മുഴുവന്‍ തീ പടര്‍ന്നുപിടിച്ചെന്നും വാഹനം സ്‌ഫോടനത്തോടെ കത്തിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം കാല്‍ഗറി പൊലീസിന്റെ ആര്‍സണ്‍ യൂണിറ്റിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!