Saturday, August 29, 2026

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി സ്ഥാനം ഒഴിയുന്നു; എറണാകുളം കലക്ടര്‍ക്ക് താല്‍ക്കാലിക ചുമതല

കൊച്ചി: കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് ലോക്‌നാഥ് ബെഹ്‌റ മാറുന്നു. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. എറണാകുളം ജില്ലാ കലക്ടര്‍ ജി.പ്രിയങ്കയ്ക്ക് താല്‍ക്കാലിക ചുമതല കൈമാറി.

കേരള പൊലീസ് മുന്‍ മേധാവിയായ ലോക്‌നാഥ് ബെഹ്‌റ 2021ലാണ് കൊച്ചി മെട്രോ എം.ഡിയായി ചുമതലയേറ്റത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും വാട്ടര്‍മെട്രോ പദ്ധതിയ്ക്കായും ബെഹ്‌റയുടെ കാലാവധി നേരത്തെ സര്‍ക്കാര്‍ നീട്ടിയിരുന്നു.

മെട്രോയുടെ പ്രവര്‍ത്തന വിപുലീകരണം, പുതിയ പദ്ധതികള്‍, സര്‍വീസ് മെച്ചപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്റെ കാലയളവില്‍ വിവിധ നടപടികള്‍ നടപ്പാക്കിയിരുന്നു. പുതിയ എം.ഡിയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!