ഓട്ടവ: യൂറോപ്യന്‍ യൂണിയന്‍ (EU) പതാകയില്‍ കാനഡയുടെ ചുവന്ന മേപ്പിള്‍ ഇല കൂടി ചേര്‍ത്ത ചിത്രം പങ്കുവെച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. കാനഡയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ പ്രവര്‍ത്തിയെ വിലയിരുത്തുന്നത്.
കഴിഞ്ഞ മേയില്‍ അര്‍മേനിയയില്‍ നടന്ന ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും സാഞ്ചസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധം, ഊര്‍ജ്ജം, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുമെന്നും അവര്‍ ഉറപ്പുനല്‍കിയിരുന്നു.

പരസ്പര സൗഹാര്‍ദ്ദത്തിന്റെ ഭാഗമായി കാര്‍ണിയും സാഞ്ചസും തങ്ങളുടെ രാജ്യങ്ങളുടെ ദേശീയ ഫുട്‌ബോള്‍ ടീമുകളുടെ ജേഴ്‌സികള്‍ പരസ്പരം കൈമാറുകയും ചെയ്തിരുന്നു.
