കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്തുവെച്ച് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ മന്ത്രിയുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിലിടിച്ച് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റിയത്.

അക്രമ സംഭവങ്ങളുടെയും പൊതുപരിപാടികളില്‍ പ്രതിഷേധത്തിന് സാധ്യതയുള്ളതിന്റെയും പശ്ചാത്തലത്തില്‍ മന്ത്രി ഒ.ജെ. ജനീഷിന്റെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചു. മന്ത്രിയുടെ യാത്രകളിലും പങ്കെടുക്കുന്ന പൊതുപരിപാടികളിലും അധിക പൊലീസിനെ വിന്യസിക്കും. കൂടാതെ, മന്ത്രിയുടെ ഓഫീസിലും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
