തൃശൂര്‍: ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെ ബലാത്സംഗം ചെയ്യാന്‍ ഭാര്യ ക്വട്ടേന്‍ നല്‍കി. ക്വട്ടേഷന്‍ ഏറ്റെടുത്ത അഞ്ചംഗ ഗുണ്ടാ സംഘം യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയില്‍ തള്ളി.
അഞ്ച് ദിവസം മുമ്പാണ് സംഭവം നടന്നത്. ആണ്‍ സുഹൃത്തും തിരുപ്പൂര്‍ സ്വദേശിയായ യുവതിയും അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹോട്ടലില്‍ മുറിയെടുത്തത്. ക്വട്ടേഷന്‍ സംഘം യുവതിയുടെ ഫോണിന്റെ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഹോട്ടലിലെത്തിയത്. ശേഷം യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവാവിനേയും ക്രൂരമായി ആക്രമിച്ചു.

തിരുപ്പൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തിന്റെ ഭാര്യ നല്‍കിയ ക്വട്ടേഷനാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. ആദ്യ ഘട്ടത്തില്‍ പൊലീസ് മൂന്നുപേരെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് രണ്ടു കൂടി അറസ്റ്റിലാകുകയായിരുന്നു. ഇനി ഒരാള്‍ കൂടി കസ്റ്റഡിയിലാകാനുണ്ട്.
