Thursday, October 1, 2026

എറ്റോബിക്കോയിൽ വെടിയേറ്റ വാഹനം മരത്തിലിടിച്ച് അപകടം; ഡ്രൈവർക്കായി തിരച്ചിൽ

ടൊറന്റോ: വെടിയേറ്റ് കേടുപാടുകൾ സംഭവിച്ച വാഹനം മരത്തിലിടിച്ച സംഭവത്തിൽ ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. എറ്റോബിക്കോയിലെ ഇന്റർനാഷണൽ ബൊളിവാർഡ്–കാർലിങ് വ്യൂ ഡ്രൈവ് മേഖലയിലാണ് സംഭവം.

വ്യാഴാഴ്ച പുലർച്ചെ 4.30ഓടെയാണ് ഈ വാഹന അപകടത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയപ്പോൾ വാഹനം മരത്തിലിടിച്ച നിലയിലായിരുന്നു. വാഹനത്തിന് വെടിയേറ്റതിന്റെ കേടുപാടുകളുമുണ്ടായിരുന്നു.

അപകടത്തിന് പിന്നാലെ ഡ്രൈവർ പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളുടെ തിരിച്ചറിയൽ വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ​ഗതാ​ഗത നിയന്ത്രണം തുടരുകയാണ്. ഡ്രൈവർക്കായി പൊലീസ് അന്വേഷണവും തുടരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!