Tuesday, October 6, 2026

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധം എട്ട് മണിക്കൂർ പിന്നിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി.

പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം ആകാശവാണി ഭവൻ കോമ്പൗണ്ടിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നേരിൽ കാണണമെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചുനിന്നു. പ്രതിഷേധം അവസാനിപ്പിക്കാൻ ഡൽഹി പൊലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട അധികൃതരും നടത്തിയ അനുനയ ശ്രമങ്ങൾക്കിടയിലും അദ്ദേഹം നിലപാട് മാറ്റിയില്ല.

ഗ്യാനേഷ് കുമാറിനെ കാണാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!