Thursday, October 8, 2026

കാനഡ വര്‍ക്കേഴ്സ് ബെനിഫിറ്റ് വിതരണം നാളെ മുതല്‍

ഓട്ടവ: കാനഡയില്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന അഡ്വാന്‍സ്ഡ് കാനഡ വര്‍ക്കേഴ്സ് ബെനിഫിറ്റിന്റെ (ACWB) ഈ വര്‍ഷത്തെ രണ്ടാമത്തെ ഗഡു ഒക്ടോബര്‍ 9 വെള്ളിയാഴ്ച വിതരണം ചെയ്യും. കാനഡ റവന്യൂ ഏജന്‍സിയാണ് (CRA) അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക അയക്കുന്നത്. 2026 കലണ്ടര്‍ വര്‍ഷത്തിലെ അവസാന മുന്‍കൂര്‍ വിതരണമാണിത്.

ഈ ഘട്ടത്തില്‍ യോഗ്യരായ അവിവാഹിതര്‍ക്ക് പരമാവധി $272.17 വരെയും കുടുംബങ്ങള്‍ക്ക് $468.83 വരെയും ലഭിക്കും. 2025-ലെ ആദായനികുതി റിട്ടേണിലെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തുക നിര്‍ണ്ണയിക്കുന്നത്. ഭിന്നശേഷി ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ക്ക് അധിക തുകയും ലഭിക്കും. 2025-ല്‍ കുറഞ്ഞത് $3,000 തൊഴില്‍ വരുമാനമുള്ളവര്‍ക്കാണ് ഇതിന് അര്‍ഹത. എന്നാല്‍ വ്യക്തിഗത വരുമാനം $37,742-ന് മുകളിലും കുടുംബ വരുമാനം $49,393-ന് മുകളിലും ഉള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കൃത്യമായി നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.

വര്‍ഷത്തില്‍ ലഭിക്കേണ്ട ആകെ തുകയുടെ 50 ശതമാനമാണ് മൂന്ന് ഗഡുക്കളായി നല്‍കുന്നത്. ആദ്യ ഗഡു ജൂലൈ 10-ന് വിതരണം ചെയ്തിരുന്നു. ശേഷിക്കുന്ന മൂന്നാം ഗഡു 2027 ജനുവരിയില്‍ വിതരണം ചെയ്യും. ഇതിനുപുറമെ ഒക്ടോബര്‍ മാസത്തില്‍ മറ്റ് വിവിധ ഫെഡറല്‍ സാമ്പത്തിക ആനുകൂല്യങ്ങളായ ഗ്രോസറി ബെനിഫിറ്റ് (ഒക്ടോബര്‍ 5), ഒന്റാറിയോ ട്രിലിയം ബെനിഫിറ്റ് (ഒക്ടോബര്‍ 9), ഡിസെബിലിറ്റി ബെനിഫിറ്റ് (ഒക്ടോബര്‍ 15), ചൈല്‍ഡ് ബെനിഫിറ്റ് (ഒക്ടോബര്‍ 20) എന്നിവയും വിതരണം ചെയ്യുന്നുണ്ട്.

ഒക്ടോബര്‍ 9-ന് തുക അക്കൗണ്ടില്‍ എത്തിയില്ലെങ്കില്‍ 10 പ്രവൃത്തി ദിവസങ്ങള്‍ കാത്തിരിക്കാനും, അതിനുശേഷവും ലഭിച്ചില്ലെങ്കില്‍ ‘CRA My Account’ വഴി വിവരങ്ങള്‍ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. ചെക്ക് വഴി പണം സ്വീകരിക്കുന്നവര്‍ക്ക് തപാല്‍ കാലതാമസം കാരണം തുക ലഭിക്കാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി എടുത്തേക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!