Saturday, October 10, 2026

ടൊറൻ്റോയിൽ വാഹനാപകടങ്ങളില്‍ മരിക്കുന്ന കാല്‍നടയാത്രക്കാരുടെ എണ്ണം ഉയരുന്നു: റിപ്പോര്‍ട്ട്

ടൊറന്റോ: ടൊറന്റോയില്‍ വാഹനാപകടങ്ങളില്‍പ്പെട്ട് കാല്‍നടയാത്രക്കാര്‍ മരിക്കുന്ന സംഭവങ്ങളില്‍ വലിയ വര്‍ധനയുണ്ടായതായി പോലീസ് ഡാറ്റ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റോഡപകട മരണങ്ങള്‍ ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് റോഡ് സുരക്ഷാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ടൊറന്റോ പോലീസ് ട്രാഫിക് സര്‍വീസസ് യൂണിറ്റിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ 21 കാല്‍നടയാത്രക്കാരാണ് ട്രാഫിക് അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ വര്‍ധനവാണിത്. മുന്‍വര്‍ഷ നവംബറില്‍ വേഗത പരിശോധിക്കുന്ന സ്പീഡ് ക്യാമറകള്‍ പ്രവിശ്യാ ഭരണകൂടം നീക്കം ചെയ്തതാണ് ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗിനും അപകടങ്ങള്‍ക്കും പ്രധാന കാരണമായി റോഡ് സേഫ്റ്റി ഗ്രൂപ്പായ ‘ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലിസ് ഫോര്‍ സേഫ് സ്ട്രീറ്റ്‌സ്’ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, മോട്ടോര്‍ സൈക്കിള്‍ അപകടമരണങ്ങളിലും 57 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വേഗത കുറയ്ക്കാനുള്ള ട്രാഫിക് കാമിംഗ് സംവിധാനങ്ങള്‍, വിവിഐപി റൗണ്ട് എബൗട്ടുകള്‍, വിസിബിലിറ്റി സിഗ്‌നലുകള്‍ എന്നിവ സ്ഥാപിച്ചുവരികയാണെന്ന് സിറ്റി അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പോലീസും സിറ്റി ഭരണകൂടവും സംയുക്തമായി ബോധവല്‍ക്കരണ പരിപാടികളും പരിശോധനകളും നടത്തിവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!