Saturday, October 10, 2026

‘സൈമണ്‍’ ചുഴലിക്കാറ്റ് അടുക്കുന്നു; മെക്‌സിക്കന്‍ തീരങ്ങളില്‍ മുന്നറിയിപ്പ്

മിയാമി: സൈമണ്‍ (Simon) ചുഴലിക്കാറ്റ് അതിശക്തമായ കാറ്റഗറി 4 ചൂഴലിക്കാറ്റായി ശക്തി പ്രാപിച്ച് മെക്‌സിക്കന്‍ തീരത്തേക്ക് അടുക്കുന്നു. മണിക്കൂറില്‍ 240 കിലോമീറ്റര്‍ (150 mph) വേഗതയുള്ള കാറ്റോടെയാണ് ചുഴലിക്കാറ്റ് മുന്നേറുന്നതെന്ന് മിയാമിയിലെ നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ (NHC) ശനിയാഴ്ച പുലര്‍ച്ചെ അറിയിച്ചു.

മൈതാനങ്ങളിലും കുന്നിന്‍പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ള പ്രകൃതിദുരന്ത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ 25 മുതല്‍ 50 സെന്റീമീറ്റര്‍ വരെയും, ചില പ്രദേശങ്ങളില്‍ 75 സെന്റീമീറ്റര്‍ (30 ഇഞ്ച്) വരെയും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ജീവന് ഭീഷണിയാകുന്ന തരത്തില്‍ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് എച്ച്.എന്‍.സി മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച വൈകിയോ ഞായറാഴ്ച പുലര്‍ച്ചെയോ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുരന്തസാധ്യത കണക്കിലെടുത്ത് ജാലിസ്‌കോ (Jalisco) പ്രവിശ്യയിലെ 22 തീരദേശ മുനിസിപ്പാലിറ്റികളില്‍ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ക്ലാസുകള്‍ നിര്‍ത്തിവെച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലെ (Puerto Vallarta) വിനോദസഞ്ചാരികളെയും തൊഴിലാളികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കും ഷെല്‍ട്ടറുകളിലേക്കും മാറ്റാന്‍ ടൂറിസം മേഖലയോട് അധികൃതര്‍ ആവശ്യപ്പെട്ടു. ജാലിസ്‌കോയ്ക്ക് പുറമെ മിചോവാക്കന്‍, കൊളീമ, നയാരിറ്റ് തുടങ്ങിയ തീരദേശ മേഖലകളിലും ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!