Wednesday, October 21, 2026

ഓഷവയില്‍ കാറിടിച്ച് സ്ത്രീക്കും കുട്ടികള്‍ക്കും പരുക്ക്; കുഞ്ഞിന്റെ നില ഗുരുതരം

ദുര്‍ഹം: ഓഷവയില്‍ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു. റയേഴ്‌സണ്‍ ക്രസന്റ്, ഷെറിഡന്‍ സ്ട്രീറ്റില്‍ രാവിലെ 9:25-ഓടെയാണ് സംഭവം.

ഒരു സ്ത്രീയും കുട്ടികളുടെ ചേര്‍ന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദുര്‍ഹം റീജണല്‍ പോലീസ് അറിയിച്ചു.

അപകടത്തില്‍ കൊച്ചുകുട്ടിക്ക് (toddler) അതീവ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ എയര്‍ ആംബുലന്‍സ് മാര്‍ഗ്ഗം ടൊറന്റോയിലെ ട്രോമ സെന്ററിലേക്ക് മാറ്റുമെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കുട്ടിക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

സ്ത്രീയുടെ പരുക്കുകള്‍ ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തതായാണ് വിവരം. അപകടത്തെത്തുടര്‍ന്ന് ഗതാഗതം പോലീസ് പൂര്‍ണ്ണമായും അടച്ചു. പ്രദേശത്തുകൂടി കടന്നുപോകുന്ന വാഹനമോടിക്കുന്നവര്‍ മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!