Saturday, October 31, 2026

ലാബ്രാഡോറില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ചക്രം ഊരിത്തെറിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സെന്റ് ജോണ്‍സ്: ലാബ്രാഡോറിലെ വാബുഷില്‍ പാല്‍ എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ലാന്റിങ് ഗിയറിലെ ചക്രം ഊരിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനും സി.ബി.സി പ്രൊഡ്യൂസറുമായ ലീ പിറ്റ്സ് ദൃശയം വീഡിയോയില്‍ പകര്‍ത്തി. റണ്‍വേയില്‍ തൊട്ട തൊട്ടടുത്ത നിമിഷം തന്നെ വിമാനത്തിന്റെ ചക്രം വേര്‍പെട്ട് മുന്നോട്ട് തെറിച്ചുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ‘ഞാന്‍ ഇത് വീഡിയോയില്‍ പകര്‍ത്തിയത് നന്നായി, അല്ലെങ്കില്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്നതായിരുന്നു എന്റെ ആദ്യ ചിന്ത,’ എന്ന് ലീ പിറ്റ്സ് പ്രതികരിച്ചു. വലിയ അപകടം ഒഴിവായ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും യാത്രക്കാരെല്ലാവരും പരുക്കുകളൊന്നുമില്ലാതെ പുറത്തിറങ്ങുകയും ചെയ്തു.

എന്നാല്‍ ലാന്‍ഡിങിന് മുമ്പ് തന്നെ വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ലീ പിറ്റ്സ് വെളിപ്പെടുത്തി. ഗൂസ് ബേയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് ചക്രത്തില്‍ നിന്ന് പുക ഉയരുന്നത് ഒരു കുട്ടി ചൂണ്ടിക്കാണിച്ചിരുന്നു. റണ്‍വേയിലെ വെള്ളക്കെട്ടില്‍ നിന്നുള്ള വെള്ളം തെറിക്കുന്നതാണെന്ന് കരുതി ആദ്യം തള്ളിക്കളഞ്ഞെങ്കിലും, വീല്‍ ബെയറിംഗോ ബ്രേക്ക് പാഡോ ചൂടായി ഉയര്‍ന്ന പുകയാകാം അതെന്ന് പിന്നീട് വ്യക്തമായി. ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെ ചക്രം ഇളകുന്നത് ശ്രദ്ധയില്‍പ്പെട്ട പിറ്റ്സ്, വാബുഷില്‍ ലാന്‍ഡ് ചെയ്യുന്നത് വരെയുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പകരര്‍ത്തുകയായിരുന്നു.

ലാന്‍ഡിങിന് ശേഷം യാത്രക്കാര്‍ പുറത്തിറങ്ങിയ ഉടന്‍ മെയിന്റനന്‍സ് ടീം എത്തി പരിശോധന നടത്തിയെങ്കിലും, ലാന്റിങ് ഗിയറിനുണ്ടായ തകരാറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. തുടര്‍ന്ന് യാത്രക്കാര്‍ക്ക് യാത്ര തുടരുന്നതിനായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായി പാല്‍ എയര്‍ലൈന്‍സ് വക്താവ് ജോസഫ് ഗാലിംബെര്‍ട്ടി അറിയിച്ചു.

ലാന്‍ഡിങ് സമയത്തുണ്ടായ വീല്‍ ബെയറിങ് തകരാറാണ് (Wheel bearing failure) സംഭവത്തിന് കാരണമെന്നും, ട്രാന്‍സ്‌പോര്‍ട്ട് കാനഡയുമായി (Transport Canada) സഹകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!