Monday, November 9, 2026

ഖത്തര്‍ പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തും

ദോഹ: ഗള്‍ഫ് മേഖലയിലെ യുദ്ധഭീതിയും സമാധാന ശ്രമങ്ങളും നിര്‍ണ്ണായക ഘട്ടത്തിലെത്തിനില്‍ക്കെ, ഖത്തര്‍ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇറാന്റെ അവസാന സന്ദേശം അമേരിക്കയ്ക്ക് കൈമാറുന്നതിനും സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

യുഎസ് ഉപാധികള്‍ അംഗീകരിക്കുകയാണെങ്കില്‍ രണ്ട് ദിവസത്തിനകം ഹോര്‍മൂസ് കടലിടുക്ക് തുറന്നുനല്‍കാമെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. ഇതിനിടെ ചൈനീസ്, റഷ്യന്‍ പ്രസിഡന്റുമാരുമായും ട്രംപ് ചര്‍ച്ചകള്‍ നടത്തും. സമാധാന കരാര്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഗ്യാരണ്ടറായി ചൈന പ്രവര്‍ത്തിക്കുമ്പോള്‍, യുറേനിയം സൂക്ഷിക്കാമെന്ന മധ്യസ്ഥ ഫോര്‍മുല മുന്നോട്ടുവെച്ചാണ് റഷ്യ ചര്‍ച്ചകളില്‍ പങ്കാളിയാകുന്നത്.

മറുവശത്ത്, ഇറാനെതിരെ മൂന്നാമതൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമണമുണ്ടായാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്നും ‘തീമഴ പെയ്യുമെന്നുമാണ്’ ഇറാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ രാത്രി ഇറാനിലുണ്ടായ സ്‌ഫോടനത്തിന്റെ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. യെമനില്‍ ഹൂതികള്‍ക്ക് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് യെമന്‍ ഭരണകൂടം ഇറാനോട് ആവശ്യപ്പെട്ടു. സൗദിയും ഹൂതികളും തമ്മിലുള്ള പരസ്പര ആക്രമണങ്ങള്‍ യെമനില്‍ ഇപ്പോഴും തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!