ഓട്ടവ: രാജ്യത്ത് തോക്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നു. പൊതുജനസുരക്ഷയ്ക്ക് ഭീഷണിയായതും യുദ്ധക്കളങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുയോജ്യമായതുമായ ആയുധങ്ങളാണ് ഇവയെന്നാണ് സര്‍ക്കാരിന്റെ വാദം.
2020 മേയിലാണ് എആര്‍-15 (AR-15), റൂഗര്‍ മിനി-14 (Ruger Mini-14) ഉള്‍പ്പെടെ 1,500 തരം തോക്കുകളുടെ ഉപയോഗവും വില്‍പ്പനയും ഇറക്കുമതിയും സര്‍ക്കാര്‍ നിരോധിച്ചത്. നിലവില്‍ ഇത്തരത്തിലുള്ള 2,500-ലധികം തോക്കുകള്‍ നിരോധന പട്ടികയിലുണ്ട്. മുന്‍പ് ഫെഡറല്‍ കോടതിയും ഫെഡറല്‍ കോര്‍ട്ട് ഓഫ് അപ്പീലും ഹര്‍ജികള്‍ തള്ളിയതിനെ തുടര്‍ന്നാണ് തോക്കുടമകളും വിവിധ സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചത്.

കേസിലെ വിധി വന്ന് 90 ദിവസത്തേക്ക് നിരോധിച്ച തോക്കുകള്‍ കൈവശം വെക്കുന്നതിനുള്ള പൊതുമാപ്പ് കാലാവധി നീട്ടിയിട്ടുണ്ട്. ഹണ്ടിംഗ്, സ്‌പോര്‍ട്ടിങ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോക്കുകള്‍ നിരോധിക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ എന്നതാണ് കേസില്‍ പ്രധാനമായും ഉയര്‍ന്നുവരുന്ന ചോദ്യം.
