Wednesday, November 18, 2026

റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങളില്‍ AI ചിത്രങ്ങള്‍ വിലക്കാന്‍ മാനിറ്റോബ; നയപ്രഖ്യാപന പ്രസംഗം ഇന്ന്

വിനിപെഗ്: മാനിറ്റോബ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം (Throne Speech) ഇന്ന് നടക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിര്‍മ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ തടയുന്നതിനുള്ള സുപ്രധാന പ്രഖ്യാപനം പ്രസംഗത്തിലുണ്ടാകുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

വാരാന്ത്യത്തില്‍ നടന്ന എന്‍.ഡി.പി (NDP) വാര്‍ഷിക സമ്മേളനത്തില്‍ സംസാരിച്ച പ്രീമിയര്‍ വാബ് കിന്യൂ, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ആരോഗ്യ സംരക്ഷണത്തിനും ജീവിതച്ചെലവ് കുറയ്ക്കുന്നതിനുമായിരിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്ന് വ്യക്തമാക്കിയിരുന്നു. 2027 ഒക്ടോബര്‍ 5-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും, അതിന് മുന്‍പ് തന്നെ തിരഞ്ഞെടുപ്പ് നടന്നേക്കാമെന്ന സൂചനയും പ്രീമിയര്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ നല്‍കിയ ഭൂരിഭാഗം വാഗ്ദാനങ്ങളും വാബ് കിന്യൂ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍, ചര്‍ച്ചില്‍ തുറമുഖത്തിന്റെ (Port of Churchill) വികസന പ്രവര്‍ത്തനങ്ങളില്‍ തദ്ദേശീയ ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ‘ക്രൗണ്‍-ഇന്‍ഡിജിനസ് കോര്‍പ്പറേഷന്‍’ രൂപീകരിക്കുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

അതേസമയം, തിങ്കളാഴ്ച ബദല്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയ പ്രതിപക്ഷമായ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് നാര്‍ത്ത്, ആദായനികുതി കുറയ്ക്കുമെന്നും വിവിധ അനുമതികള്‍ (Permitting) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും വാഗ്ദാനം ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!