Saturday, November 28, 2026

അഫ്ഗാനിസ്താനിൽ വൻ സ്ഫോടനം; ആറു വിദ്യാർഥികൾ കൊല്ലപ്പെട്ടു, 97 പേർക്ക് പരുക്ക്

കാബൂൾ: അഫ്ഗാനിസ്താനിലെ കുനാർ പ്രവിശ്യയിൽ സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ ആറു വിദ്യാർഥികൾ കൊല്ലപ്പെട്ടു. 97 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ മരണസംഖ്യയിലും പരുക്കേറ്റവരുടെ എണ്ണത്തിലും വ്യക്തതയുണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ പത്തോടെയാണ് സ്കൂളിന് സമീപത്തെ വീട്ടിൽ സ്ഫോടനമുണ്ടായത്. ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബത്തിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

കുനാർ പ്രവിശ്യയിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കേൽക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാകിസ്താൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന കുനാർ പ്രവിശ്യയിൽ അന്വേഷണസംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

അഫ്ഗാനിസ്താനിൽ സ്കൂൾ പരിസരങ്ങളിലുണ്ടാകുന്ന സുരക്ഷാ സംഭവങ്ങൾ ആശങ്കയുയർത്തുന്നതിനിടെയാണ് പുതിയ ദുരന്തം. കഴിഞ്ഞ ഓഗസ്റ്റിൽ കാബൂളിലെ ഒരു സ്കൂളിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒൻപതിനും 14-നും ഇടയിൽ പ്രായമുള്ള 40-ലേറെ കുട്ടികൾക്ക് പരുക്കേറ്റിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!