Monday, June 29, 2026

ബ്രഹ്മാണ്ഡം ‘ഷംഷേര’ ; രൺബീർ കപൂർ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറക്കി

Cosmos 'Shamshera'; Ranbir Kapoor has released the making video of the film

അഖില സുരേഷ്

രൺബീർ കപൂർ നായകനാകുന്ന പീരേഡ് ചിത്രം ‘ഷംഷേര’യ്ക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. രൺബീറിന്റെ കരിയറിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് ഷംഷേരയുടേത്. ജൂലൈ 22ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മേക്കിങ് വീഡിയോയിലൂടെ രൺബീർ എത്തുന്നത് ഇരട്ട വേഷങ്ങളിലാണ് എന്ന വെളിപ്പെടുത്തൽ കൂടി നടത്തിയിരിക്കുകയാണ്. ഷംഷേര, ബെല്ലി എന്ന കഥാപാത്രങ്ങളായാണ് രൺബീർ കപൂർ എത്തുക. യാഷ് രാജ് ഫിലിംസ് ആണ് മേക്കിങ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഷംഷേര ഒരു കടുത്ത കൊള്ളക്കാരനാണെങ്കിൽ, ബല്ലി അവന്റെ മകനാണ് എന്നും ബെല്ലി വളരെ മധുരമുള്ള വ്യക്തിയുമാണ് എന്ന് സഞ്ജയ് ദത്ത് മേക്കിങ് വിഡിയോയിൽ പറയുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് സഞ്ജയ് എത്തുന്നത്.

ഇത്തരം വേഷങ്ങളിലേക്ക് എന്നെ പലപ്പോഴും കാസ്റ്റ് ചെയ്യപ്പെടാറില്ല. ഒരേ സിനിമയിൽ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനാകുന്നത് അതിശയകരമായ കാര്യമാണ്. അത് അനുഭവിക്കാനായി എന്ന് രൺബീർ പറയുന്നു. രണ്ടു കഥാപാത്രങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. കരണ്‍ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 150 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മിക്കുന്നത്.വാണി കപൂർ നായിക കഥാപാത്രത്തെ അവതരിപ്പിക്കും. അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല തുടങ്ങിയവരും സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തും. ഹിന്ദിക്ക് പുറമെ തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രവും രണ്‍ബിര്‍ കപൂറിന്റേതായി റിലീസ് ചെയ്യാനുണ്ട്. ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രത്തിലെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.

ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തുക. രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ‘ബ്രഹ്‍മാസ്‍ത്ര’. അമിതാഭ് ബച്ചനും ബ്രഹ്‍മാസ്‍ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ ‘ബ്രഹ്‍മാസ്‍ത്ര’ അവതരിപ്പിക്കുക. നാഗാര്‍ജുനയും ‘ബ്രഹ്‍മാസ്‍ത്ര’യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!