Saturday, October 31, 2026

ഇംഫാല്‍ മണ്ണിടിച്ചല്‍ ദുരന്തം; മരണം 47 ആയി

Imphal Landslide Disaster; The death toll is 47

ഇംഫാല്‍ : മണിപ്പൂര്‍ ഇംഫാലിലുണ്ടായ മണ്ണിടിച്ചിലിൽ മരണം 47 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 28 പേര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ എത്തിയ ടെറിറ്റോറിയല്‍ ആര്‍മിയിലെ അംഗങ്ങളാണ്. കാണാതായ 14 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

മഴയും മണ്ണിടിച്ചിലുമാണ് തിരച്ചിലിന് തടസ്സമായിരിക്കുകയാണ്. ടെറിറ്റോറിയല്‍ ആര്‍മിയിലെ 2 പേര്‍ ഉള്‍പ്പെടെ 14 പേര്‍ക്കായാണ് തിരിച്ചല്‍ തുടരുന്നത്. തൊഴിലാളികളില്‍ ഭൂരിപക്ഷവും അസം സ്വദേശികളാണ്. വോള്‍ ഇമേജിങ് റഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മണ്ണിനടിയില്‍ തിരച്ചില്‍ നടത്തുന്നത്.

ബുധനാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. വടക്കുകിഴക്കന്‍ സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജിരിബാം – ഇംഫാല്‍ പാത നിര്‍മാണത്തിനിടയിലാണ് അപകടം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!