ദുബായ് : സിനിമാ നിർമ്മാതാവും പ്രവാസിലോകത്തെ വ്യവസായ പ്രമുഖനുമായ അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായിരുന്ന അസുഖങ്ങളെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.
ഇന്നലെ രാത്രി നെഞ്ചുവേദന ആരംഭിച്ചതോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ ഇന്ദിരാ രാമചന്ദ്രനും , മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.
