Tuesday, April 21, 2026

ഇറാന്‍ ജയിലിലുണ്ടായ തീപിടുത്തം; മരണം എട്ടായി

A fire broke out in an Iranian prison; Eight deaths

ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ കൂടി മരണപ്പെട്ടു. തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നവരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണം എട്ടായി ഉയര്‍ന്നതായി അധികൃതര്‍ പറഞ്ഞു.

എവിന്‍ ജയിലിലുണ്ടായ തീപിടുത്തത്തില്‍ 61 പേര്‍ക്ക് പരുക്കേറ്റിരുന്നു. രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്നതിന് പേരുകേട്ട ജയിലാണ് എവിന്‍ ജയില്‍. ടെഹ്‌റാനിലെ അപകട സ്ഥലത്ത് തീയും പുകയും പടരുന്നതും വെടിയൊച്ചകളും സ്ഫോടനങ്ങളും കേള്‍ക്കുന്നതും ഓണ്‍ലൈനില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാന്‍ സാധിക്കും.

ആഴ്ചകളായി ഇറാന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പിടിയിലാണ്. 22 കാരിയായ കുര്‍ദിഷ് ഇറാനിയന്‍ മഹ്‌സ അമിനി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും സദാചാര പോലീസ് മര്‍ദനമേറ്റാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!