Monday, November 9, 2026

8% നികുതി വർദ്ധനവ് പരിഗണിക്കുന്നതായി ഹാലിഫാക്‌സ് റീജിയണൽ കൗൺസിൽ

Halifax Regional Council is considering an 8% tax increase

ഹാലിഫാക്‌സ് : സാമ്പത്തിക ബാധ്യതകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ 2023-24 ബജറ്റിൽ വീട്ടുടമകൾക്കും സ്ഥാപനങ്ങൾക്കും എട്ട് ശതമാനം പ്രോപ്പർട്ടി ടാക്സ് വർദ്ധനവ് പരിഗണിക്കുന്നതായി ഹാലിഫാക്‌സ് റീജിയണൽ കൗൺസിൽ.

വീട്ടുടമകൾക്ക് പ്രതിവർഷം ശരാശരി 173 ഡോളറും സ്ഥാപനങ്ങൾക്ക് 3955 ഡോളറും വർദ്ധിപ്പിക്കുമെന്നാണ് ഹാലിഫാക്‌സ് ബജറ്റ് കമ്മിറ്റിക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. “വിലക്കയറ്റം മുനിസിപ്പാലിറ്റിയെ പിടികൂടിയിരിക്കുന്നു, മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സ്ഥിതി ശോഷിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു,” റിപ്പോർട്ടിൽ പറയുന്നു.

മുനിസിപ്പാലിറ്റിയുടെ പ്രവർത്തന സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും 2023-24 ൽ 55 ദശലക്ഷം ഡോളർ കൂടി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഈ വർദ്ധിച്ചുവരുന്ന ചെലവുകളിൽ ജീവനക്കാരുടെ നഷ്ടപരിഹാരം, ഇന്ധനം, യൂട്ടിലിറ്റികൾ, പൊതുമരാമത്ത് കരാറുകൾ എന്നിവ ഉൾപ്പെടുന്നു.

“ഈ വർദ്ധനവ് പ്രാഥമികമാണെന്നും പണപ്പെരുപ്പത്തിന്റെ ആഘാത്തെ നേരിടാൻ കൂടുതൽ വർദ്ധനവ് വേണ്ടിവന്നേക്കുമെന്ന് ചൊവ്വാഴ്ച നടന്ന ഒരു ബജറ്റ് കമ്മിറ്റി യോഗത്തിൽ, ഹാലിഫാക്‌സ് സിഎഒ ജാക്വസ് ഡ്യൂബെ അഭിപ്രായപ്പെട്ടു.

ഇന്ന് നടന്ന ബജറ്റ് കമ്മിറ്റി യോഗം, മുനിസിപ്പാലിറ്റിയുടെ 2021-25 സ്ട്രാറ്റജിക് മുൻഗണനാ പദ്ധതിയിൽ ഭേദഗതി വരുത്തുന്നതിനാണ് സമർപ്പിച്ചിരിക്കുന്നത്, അത് അവരുടെ കൗൺസിലിന്റെ മുൻ‌ഗണനകൾ എന്തായിരിക്കണമെന്ന് ആസൂത്രണം ചെയ്യുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!