Monday, November 9, 2026

കുവൈത്തില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത

Mild earthquake in Kuwait; 3 intensity on the Richter scale

കുവൈത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം ഉണ്ടായതെന്ന് കുവൈറ്റ് ന്യൂസ് എമര്‍ജന്‍സി അറിയിച്ചു.

പ്രാദേശിക സമയം രാവിലെ 10.51നാണ് അല്‍ മനാഖീഷ് മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഭൗമ ഉപരിതലത്തില്‍ നിന്ന് 8 കിലോമീറ്റര്‍ ആഴത്തിലാണ് സംഭവിച്ചത്.

രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുഎഇയില്‍ ചെറിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടതെന്നും മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!