Thursday, May 14, 2026

സ്കൂളിൽ കളി തോക്ക് കൊണ്ട് വന്നതിനെ തുടർന്ന് 14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ കുറ്റം ചുമത്തി

ചൊവ്വാഴ്ച രാവിലെ സ്കാർബറോ ഹൈസ്കൂളിൽ ആയുധാരി ഉണ്ട് എന്ന റിപ്പോർട്ടിനെ തുടർന്ന് എത്തിയ പോലീസ് കളിത്തോക്ക് കൈവശം വച്ച 14 വയസ്സുള്ള ആൺകുട്ടിയെ കസ്റ്റഡിയിലെടുത്തു.

എല്ലെസ്മിയർ റോഡിനും മാർക്കം റോഡിനും സമീപമുള്ള വോബർൺ കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ തോക്കുമായി ഒരാൾ എത്തി എന്ന റിപ്പോർട്ട് രാവിലെ 10 മണിക്ക് ആണ് ലഭിച്ചത്.

തുടർന്ന് പോലീസ് ഒരു മണിക്കൂറിന് ശേഷം പരിസരം അടച്ച് പൂട്ടുന്ന ഉത്തരവ് നീക്കുകയും “എല്ലാം ക്രമത്തിലാണെന്ന്” പറയുകയും ചെയ്തു. പോലീസ് അന്വേഷണത്തെത്തുടർന്ന് അടുത്തുള്ള വോബർൺ ജൂനിയർ പബ്ലിക് സ്‌കൂളും പൂട്ടിയിരിക്കുകയായിരുന്നു എന്നാൽ ആ ഉത്തരവും പിന്നീട് പിൻവലിച്ചു.

ടൊറന്റോ പോലീസ് ഉദ്യോഗസ്ഥർ സ്‌കൂളിൽ എത്തിയതായും സംശയിക്കുന്ന ഒരു കുട്ടിയെ കണ്ടെത്തി അറസ്റ്റ് ചെയ്തതായും അലക്‌സ് ലി ചൊവ്വാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഒരു ടോയ് ക്യാപ് തോക്കും ഉദ്യോഗസ്ഥർ കണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌കൂളിലെ വിദ്യാർത്ഥിയായ പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും ലീ പറഞ്ഞു.

“ഞങ്ങൾ, നിയമപാലകർ എന്ന നിലയിൽ, എല്ലാ ഭീഷണികളെയും ഗൗരവത്തോടെയാണ് ഞങ്ങൾ കാണുന്നത്. അത് കളിപ്പാട്ട തോക്കായാലും യഥാർത്ഥ തോക്കായാലും, ഞങ്ങൾ ആ സംഭവത്തെ അതേ രീതിയിൽ കൈകാര്യം ചെയ്യാൻ പോകുന്നു, അത് ഭീഷണിയാണ്,” അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!