Saturday, October 10, 2026

മാര്‍ബഗ് വൈറസ്: ടാന്‍സാനിയയില്‍ 5 മരണം; അയല്‍രാജ്യമായ കെനിയയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

Marburg virus kills five people in Tanzania, prompting high-alert in neighbouring Kenya as well

എബോളയ്ക്ക് സമാനമായ മാര്‍ബര്‍ഗ് വൈറസ് പടര്‍ന്നുപിടിച്ച് ടാന്‍സാനിയയില്‍ അഞ്ച് പേര്‍ മരിച്ചു. രോഗബാധിതരായ വ്യക്തികളുടെ ശരീരസ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. രോഗം പടരുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ കെനിയയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

കെനയില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വൈറസ് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാനും വൈദ്യസഹായം നല്‍കാനും ബാധിത ജില്ലകളില്‍ വിദഗ്ധ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. എപ്പിഡെമിയോളജി, കേസ് മാനേജ്‌മെന്റ്, അണുബാധ തടയല്‍, ലബോറട്ടറി, റിസ്‌ക് കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്ന വിദഗ്ധരെ ലോകാരോഗ്യ സംഘടന വിന്യസിച്ചിട്ടുണ്ട്.

‘എംബാള’ വൈറസിന് സമാനമായി വളരെ ഗുരുതരമായ വൈറസ് രോഗമാണിത്. രോഗം മൂലമുള്ള മരണനിരക്ക് 88% വരെയാണ്. എംബോള പോലെത്തന്നെ, ‘മാര്‍ബര്‍ഗ്’ വൈറസ് വവ്വാലുകളില്‍ നിന്ന് ഉല്‍ഭവിക്കുന്ന ഒരുതരം വൈറസാണിത്. വൈറസ് ശരീരത്തിലെത്തി ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാവുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!