Saturday, October 10, 2026

ഫെഡറൽ തിരഞ്ഞെടുപ്പിലെ ചൈനീസ് ഇടപെടൽ; പ്രത്യേക റിപ്പോർട്ടർ ജോൺസ്റ്റണിനെ ഒഴിവാക്കാൻ വോട്ട് ചെയ്ത് എംപിമാർ

Chinese interference in federal elections; MPs vote to sack special rapporteur Johnston

ഒട്ടാവ : ഭൂരിപക്ഷം എംപിമാരുടെയും താല്പര്യം മാനിച്ച് 2019ലെയും 2021ലെയും ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ ചൈനീസ് സർക്കാർ ഇടപെട്ടെന്ന ആരോപണങ്ങൾ അന്വേഷിക്കുന്നതിൽ നിന്ന് മുൻ ഗവർണർ ജനറൽ കൂടിയായ പ്രത്യേക റിപ്പോർട്ടർ ഡേവിഡ് ജോൺസ്റ്റൺ മാറി നിൽക്കണമെന്ന് എൻഡിപി നേതാവ് ജഗ്മീത് സിംഗ് ആവശ്യപ്പെട്ടു.

ജോൺസ്റ്റണെക്കുറിച്ചും പിയറി എലിയറ്റ് ട്രൂഡോ ഫൗണ്ടേഷനുമായും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കുടുംബവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചും വ്യക്തമായ ആശങ്കയുണ്ടെന്നും ജഗ്മീത് സിംഗ് പറഞ്ഞു.

വിദേശ ഇടപെടൽ അന്വേഷിക്കുന്ന പ്രത്യേക റിപ്പോർട്ടറായ ഡേവിഡ് ജോൺസ്റ്റണിനെ മാറ്റിനിർത്താൻ എൻഡിപി മുന്നോട്ടുവച്ച പ്രമേയത്തിന് പ്രതിപക്ഷ എംപിമാർ വോട്ട് ചെയ്തു. അന്തിമ വോട്ട് 174-150 ആയിരുന്നു. ലിബറൽ എംപിമാർ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. അത്തരമൊരു അന്വേഷണം ആവശ്യമില്ലെന്ന് ജോൺസ്റ്റൺ അടുത്തിടെ പ്രസ്താവിച്ചിട്ടും വിദേശ ഇടപെടലിനെക്കുറിച്ച് പൊതു അന്വേഷണം ആരംഭിക്കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്റലിജൻസ് അന്വേഷിക്കുന്ന പല കാര്യങ്ങളും പരസ്യമാക്കാൻ കഴിയില്ലെന്നും എന്നാൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഉറച്ചുനിൽക്കണമെന്നും ജോൺസ്റ്റൺ പറഞ്ഞു.

വർഷങ്ങളായി താൻ ചൈനയുടെ വിദേശ ഇടപെടലിന്റെ ലക്ഷ്യമാണെന്ന് സിഎസ്ഐഎസ് മുന്നറിയിപ്പ് നൽകിയിരുന്നതായി എൻഡിപി എംപി ജെന്നി ക്വാൻ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടന്നത്. 2021 ലെ തിരഞ്ഞെടുപ്പിൽ തനിക്കും പാർട്ടിക്കും എതിരെ ചൈന നടത്തിയ സജീവ കാമ്പെയ്‌ൻ മുൻ കൺസർവേറ്റീവ് നേതാവ് എറിൻ ഒ ടൂൾ വിശദീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!