ക്യുബക്കിൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നതിനാൽ രാജ്യതലസ്ഥാനത്ത് വീണ്ടും കാട്ടുതീ പുക പടരുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ഒട്ടാവയിൽ നിലവിൽ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ലെന്നും എന്നാൽ കാട്ടുതീ പുക തലസ്ഥാനത്ത് വ്യാപിക്കുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.
നിലവിൽ ക്യുബക്കിലെ ഗാറ്റിനോയുടെ വടക്കും കിഴക്കും ഉള്ള കമ്മ്യൂണിറ്റികളിൽ പുകമഞ്ഞ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഫെഡറൽ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ലോ-വേക്ക്ഫീൽഡ് ഏരിയ, മണിവാക്കി, ലിവർ റിവർ, പാപ്പിനോ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്നും കാലാവസ്ഥാ ഏജൻസി പറഞ്ഞു.

ഒട്ടാവയിൽ നാളെയും ഈ അവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും എൻവയോൺമെന്റ് കാനഡ അറിയിച്ചു. ഇന്ന് മഴ പെയ്യാൻ 40 ശതമാനം വരെ സാധ്യത ഉണ്ടെന്നും വൈകുന്നേരത്തോടെ കനത്ത ഇടിമിന്നൽ ഉണ്ടായേക്കുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. താപനില പകൽ സമയത്ത് 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും എന്നാൽ, ഹ്യൂമിഡിറ്റി കൂടി ചേരുമ്പോൾ 29 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുമെന്നും എൻവയോൺമെന്റ് കാനഡ അറിയിച്ചു. രാത്രി താപനില 14 C ആയി കുറയും.
നാളെ ഒട്ടാവയിൽ മഴയ്ക്ക് 60 ശതമാനം സാധ്യതയുള്ളതിനാൽ പ്രധാനമായും മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യതയുണ്ട്.
