കോട്ടയം തിരുവാര്‍പ്പില്‍ സിഐടിയു ബസില്‍ കുത്തിയ കൊടി അഴിച്ചുമാറ്റില്ലെന്ന് തൊഴിലാളി സംഘടന വ്യക്തമാക്കി. സിഐടിയു ബസില്‍ കുത്തിയതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ കോട്ട് ധരിച്ച് ബസിന് മുന്നിലിരുന്ന് പ്രതിഷേധിച്ചിരുന്നു. വെട്ടിക്കുളങ്ങര ബസിന്റെ ഉടമസ്ഥന്‍ രാജ് മോഹനാണ് ഇതേ തുടര്‍ന്ന് പ്രതിഷേധിച്ചത്. രാജ് മോഹന്‍ ബസ് സര്‍വ്വീസ് തടസപ്പെടുത്തുന്നുവെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ ബസിന്റെ സര്‍വ്വീസ് തടസപ്പെടുത്താന്‍ പാടില്ലെന്ന് രാജ്‌മോഹന് അനുകൂലമായ വിധി ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ബസ് സര്‍വ്വീസ് തടസപ്പെടുത്തിക്കൊണ്ട് സിഐടിയു ബസില്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാന്‍ നേതാക്കള്‍ തയ്യാറല്ല. കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാതെ സര്‍വ്വീസ് നടത്തില്ലെന്ന് ബസ് ഉടമ രാജ് മോഹനും വ്യക്തമാക്കി.
Updated:
കൊടി മാറ്റില്ലെന്ന് സിഐടിയു; കൊടി വച്ച് സര്‍വീസിനില്ലെന്ന് ബസ് ഉടമ
CITU will not change the flag; The bus owner flagged that it was out of service
Advertisement
Stay Connected
Must Read
Related News
