Sunday, June 21, 2026

പണിമുടക്ക് ആരംഭിച്ച് ലോസ് ഏഞ്ചൽസിലെ പൊതുമേഖലാ ജീവനക്കാർ

Los Angeles public sector workers on strike

പി പി ചെറിയാൻ

ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിലെ 11,000-ലധികം നഗര തൊഴിലാളികൾ ഇന്ന് പണിമുടക്ക് ആരംഭിച്ചു. സിറ്റി ജീവനക്കാർ, നഗരത്തിലെ തുറമുഖത്തും ലോസ് ഏഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിലും സാനിറ്റേഷൻ ഡിപ്പാർട്ട്‌മെന്റിലും ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള ജീവനക്കാരാണ് 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചതെന്ന് നഗരത്തിലെ പൊതുമേഖലാ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു.

15 വർഷത്തിനിടെ ഇതാദ്യമായാണ് നഗര തൊഴിലാളികൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പണിമുടക്കിനെ തുടർന്ന് നിരവധി സർവ്വീസുകൾ തടസ്സപ്പെട്ടു. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളും കരാറുകളുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നതെന്ന് ലോക്കൽ 721 ന്റെ പ്രസിഡന്റ് ഡേവിഡ് ഗ്രീൻ പറഞ്ഞു. യൂണിനുകളുമായി ചർച്ച നടത്തി എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!