ടൊറൻ്റോ : ബാരിയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ബാരിയുടെ വടക്ക് ഹൈവേ 11 ന് സമീപം സ്പ്രിംഗ് വാട്ടർ ടൗൺഷിപ്പിലെ വില്ലോ ക്രീക്കിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് റിപ്പോർട്ട് ചെയ്തു.
അന്വേഷണത്തിനായി ഒപിപി കനൈൻ യൂണിറ്റും എമർജൻസി റെസ്‌പോൺസ് ടീമും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് പറയുന്നു.

മൃതദേഹാവശിഷ്ടങ്ങൾക്ക് എത്ര പഴക്കമുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
