ഓട്ടവ: കാനഡയിലെ പൗരന്മാരെയും സ്ഥിര താമസക്കാരെയും സഹായിക്കാനായി പേരൻ്റ്സ് & ഗ്രാൻ്റ് പേരൻ്റ്സ് പ്രോഗ്രാമിലൂടെ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിൻ്റെ ഭാഗമായി ഈ ഫാൾ സീസണിൽ പേരൻ്റ്സ് & ഗ്രാൻ്റ് പേരൻ്റ്സ് പ്രോഗ്രാം വഴി ഇൻവിറ്റേഷൻ വീണ്ടും അയച്ച് തുടങ്ങുന്നു.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഈ വർഷം
പേരൻ്റ്സ് & ഗ്രാൻ്റ് പേരൻ്റ്സ് പ്രോഗ്രാം വഴി
സ്പോൺസർഷിപ്പിനായി 15,000 പൂർണ്ണ അപേക്ഷകൾ സ്വീകരിക്കും. ഒക്‌ടോബർ 10 ത്തോടു കൂടി 15,000 അപേക്ഷകൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ 24200 പേർക്ക് ഇൻവിറ്റേഷൻ അയയ്ക്കും.രണ്ടാഴ്ചക്കുള്ളിൽ ഇൻവിറ്റേഷൻ അയച്ച് തുടങ്ങും.

2020 ൽ സമർപ്പിച്ച അപേക്ഷകളിൽ ശേഷിക്കുന്ന അപേക്ഷകളിൽ നിന്നാണ് ഇൻവിറ്റേഷൻ അയയ്ക്കുക.
2021, 2022 ഇൻടേക്കുകൾക്കായി സ്വീകരിച്ച അതേ രീതിയിൽ തന്നെയാണ് ഇൻവിറ്റേഷൻ അയയ്ക്കുക.

പുതുതായി ഇൻവിറ്റേഷൻ ലഭിക്കുന്നവർ, ഇലക്‌ട്രോണിക് രീതിയിൽ അപേക്ഷകൾ സമർപ്പിക്കാൻ അനുവദിക്കുന്ന പെർമനന്റ് റെസിഡൻസ് പോർട്ടൽ അല്ലെങ്കിൽ റെപ്രസെന്റേറ്റീവ് പെർമനന്റ് റെസിഡൻസ് പോർട്ടൽ ഉപയോഗിക്കുന്നത് തുടരും. കാനഡയുടെ ഇമിഗ്രേഷൻ സംവിധാനം നവീകരിക്കുന്നതിനും ആപ്ലിക്കേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിനും ലളിതമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് IRCC പ്രസ്താവനയിൽ പറഞ്ഞു.

ഈ വർഷവും ഇൻവിറ്റേഷൻ ലഭിക്കാത്തവർ 10 വർഷം വരെ സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസയായ സൂപ്പർ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.സൂപ്പർ വിസ പരിഷ്കരിച്ചതിലൂടെ സൂപ്പർ വിസ ലഭിച്ചവർക്ക് തുടർച്ചയായി 5 വർഷം കാനഡയിൽ താമസിക്കാൻ അനുവദിക്കുന്നു. രാജ്യം വിടാതെ തന്നെ അവരുടെ സന്ദർശനം 2 വർഷം വരെ നീട്ടാനുള്ള ഓപ്ഷനും ഉണ്ട്. ഈ മാറ്റങ്ങൾ കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും അവരുടെ മാതാപിതാക്കളുമായും മറ്റും കൂടുതൽ കാലയളവ് ചിലവഴിക്കാൻ അവസരം ലഭ്യമാക്കുന്നു.
