ക്വീന്‍ വെസ്റ്റിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു അഗ്നിശമന സേനാംഗം ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബാതര്‍സ്റ്റ് സ്ട്രീറ്റിന് പടിഞ്ഞാറ് ക്യൂന്‍ സ്ട്രീറ്റ് വെസ്റ്റിലെ ഒരു കെട്ടിടത്തിലാണ് പുലര്‍ച്ചെ 1.30 ന് തീപിടിത്തമുണ്ടായത്.
നിസാര പരിക്കുകളോടെ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാരാമെഡിക്കല്‍സ് സ്ഥിരീകരിച്ചു.അതില്‍ ഒരാള്‍ രക്ഷാപ്രവര്ത്തനിനെത്തിയഅഗ്നിശമനസേനാംഗമാണെന്നും അവര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ടൊറന്റോ ഫയര്‍ ചീഫ് മാത്യു പെഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചവര്‍ക്ക് ടിടിസി ബസുകളില്‍ താത്കാലിക അഭയം ഒരുക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ ഉത്ഭവം, കാരണം, സാഹചര്യം എന്നിവയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
