Monday, May 25, 2026

ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രവിശ്യകളുടെ ഏറ്റവും പുതിയ PNP റിസൾട്ട്

Latest PNP Results for British Columbia, Alberta and Prince Edward Island

ഓട്ടവ : മൂന്ന് കനേഡിയൻ പ്രവിശ്യകൾ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 5 വരെ നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രവിശ്യകളാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.

വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.

പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.

പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 5 വരെ

ബ്രിട്ടിഷ് കൊളംബിയ

ബ്രിട്ടിഷ് കൊളംബിയ സാധാരണയായി ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലേക്ക് (ബിസി പിഎൻപി) ഓരോ ആഴ്ചയും വിവിധ പ്രത്യേക നറുക്കെടുപ്പുകളിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകുന്നു.

ഒക്ടോബർ 4 ന്, നടന്ന പൊതു നറുക്കെടുപ്പിലൂടെ പ്രവിശ്യ 110 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇൻവിറ്റേഷൻ ലഭിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് പ്രോഗ്രാം സ്ട്രീം അനുസരിച്ച് ഏറ്റവും കുറഞ്ഞ സ്കോർ വ്യത്യാസപ്പെടുന്നു. സ്‌കിൽഡ് വർക്കർ സ്‌ട്രീമിൽ നിന്നുള്ളവർക്ക് 111, ഇന്റർനാഷണൽ ഗ്രാജ്വേറ്റ്‌സിന് 113, എൻട്രി ലെവൽ, സെമി സ്‌കിൽഡ് ഉദ്യോഗാർത്ഥികൾക്ക് 91 സ്‌കോർ ആവശ്യമാണ്.

ഈ കാലയളവിൽ സ്‌കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജ്വേറ്റ് സ്ട്രീമിലെ ഉദ്യോഗാർത്ഥികൾക്കായി മൂന്ന് അധിക നറുക്കെടുപ്പുകൾ ഉണ്ടായിരുന്നു. മൂന്ന് നറുക്കെടുപ്പുകളിലും അപേക്ഷകർക്ക് കുറഞ്ഞത് 60 സ്കോർ ആവശ്യമായിരുന്നു.

51 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ്, 25 ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, മറ്റ് ടാർഗെറ്റഡ് പ്രൊഫഷനുകളിലെ അഞ്ച് ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.

ആൽബർട്ട

ഒക്ടോബർ 3-ന് നടന്ന ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി 33 ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകി. കുറഞ്ഞത് 313 CRS ഉള്ള ആൽബർട്ട ജോബ് ഓഫർ വിഭാഗത്തിലുള്ള കാർഷിക തൊഴിൽ മുൻഗണനാ വിഭാഗത്തിൽ നിന്നാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്. ഇൻവിറ്റേഷൻ ലഭിച്ചവരെല്ലാം എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികളായിരുന്നു. അഗ്രികൾച്ചർ, അഗ്രി-ഫുഡ് ആദ്യ എക്‌സ്‌പ്രസ് എൻട്രി വിഭാഗത്തെ അടിസ്ഥാനമാക്കിയുള്ള സെലക്ഷൻ റൗണ്ടിനെ തുടർന്നാണ് ഈ നറുക്കെടുപ്പ്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പ്രിൻസ് എഡ്വേഡ് ഐലൻഡ് ഒക്ടോബർ 5 ന് PEI PNP-യുടെ ലേബർ, എക്സ്പ്രസ് എൻട്രി വിഭാഗത്തിലൂടെ 20 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. എല്ലാ ഉദ്യോഗാർത്ഥികളും ഹെൽത്ത് കെയർ, ഫുഡ് പ്രോസസിംഗ് മേഖലകളിൽ ജോലി ചെയ്യുന്നവരായിരുന്നു.

ജൂലൈ 20 മുതൽ പ്രിൻസ് എഡ്വേഡ് ഐലൻഡ് ടാർഗെറ്റുചെയ്‌ത നറുക്കെടുപ്പുകൾ നടത്തുന്നു. അതുവരെ, എല്ലാ നറുക്കെടുപ്പുകളും പൊതുവായിരുന്നു, ഒരു പ്രത്യേക തൊഴിലും ടാർഗെറ്റുചെയ്‌തിരുന്നില്ല.

ജൂലൈ മുതൽ പ്രവിശ്യ 505 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. പ്രധാനമായും ഹെൽത്ത് കെയർ, ഫുഡ് പ്രോസസിംഗ്, മാനുഫാക്ചറിംഗ്, കൺസ്ട്രക്ഷൻ എന്നിവയിലെ ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു നറുക്കെടുപ്പ് നടത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!