Thursday, August 6, 2026

ടൊറന്റോയിൽ നിന്ന് 20,000 ഡോളർ വിലമതിക്കുന്ന ഫെന്റനൈൽ പിടിച്ചെടുത്തു

ടൊറന്റോയിൽ നിന്ന് 20,000 ഡോളർ വിലമതിക്കുന്ന ഫെന്റനൈൽ പിടിച്ചെടുത്തു. നയാ​ഗ്ര മേഖലയിൽ നിന്നാണ് സിന്തറ്റിക് ഒപിയോയിഡായ ഫെന്റനൈൽ പിടിച്ചെടുത്തത്. നയാഗ്ര റീജിയണൽ പോലീസ് സർവീസ് ഇന്നലെയാണ് കിംഗ് സ്ട്രീറ്റിൽ വച്ച് മയക്കുമരുന്നുമായി എത്തിയ ആളെ തടഞ്ഞത്. ചോദ്യം ചെയ്ത ഉദ്യോ​ഗസ്ഥന് ഇയാൾ വ്യാജ വിവരങ്ങളാണ് നൽകിയത്.

തുടർന്ന് സംശയം തോന്നിയ ഉദ്യോ​ഗസ്ഥൻ ഗതാഗത മന്ത്രാലയത്തിന്റെ ഡാറ്റാബേസിൽ ഇയാളുടെ വിവരങ്ങൾ സെർച്ച് ചെയ്യുകയും വിവരങ്ങളെല്ലാം തെറ്റാണെന്ന് കണ്ടെത്തുകയുമായിരുന്നു. എറ്റോബിക്കോക്ക് സ്വദേശി ജമാ നസീറിനെയാണ് (35) അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥർ നസീറിന്റെ വാഹനം പരിശോധിച്ചു, ഏകദേശം 20,000 ഡോളർ വിലമതിക്കുന്ന 103 ഗ്രാം ഫെന്റനൈൽ, ഡ്രൈവറുടെ ഫോട്ടോ ഐഡന്റിഫിക്കേഷൻ എന്നിവയാണ് പിടിച്ചെടുത്തത്.

കടത്തുന്നതിനായി ഫെന്റനൈൽ കൈവശം വച്ചതിനും കോടതി ഉത്തരവ് അനുസരിക്കാത്തതിനും ഉദ്യോഗസ്ഥനെ തടഞ്ഞതിനുമാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് നയാഗ്ര ക്രൈം സ്റ്റോപ്പേഴ്സുമായി ഓൺലൈനിലോ 1-800-222-8477 എന്ന നമ്പറിലോ ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!