ഒട്ടാവയിലെ കോൺവോയ് പ്രതിഷേധത്തിന്റെ ഭാഗമായി GiveSendGo എന്ന വെബ്‌സൈറ്റിൽ കോൺവോയ്‌ക്കായി സ്വരൂപിച്ച ഫണ്ടിന്റെ മരവിപ്പിക്കാനുള്ള ഉത്തരവ് വന്നതിനാൽ സംഭാവനകൾ തിരികെ ആളുകൾക്ക് നൽകുവാൻ തീരുമാനിച്ചെന്നു GiveSendGo അധികൃതർ കോടതിയെ അറിയിച്ചു.
കോൺവോയ് ഫണ്ടുകൾ മരവിപ്പിക്കാനുള്ള ഇൻജെക്ഷൻ നേടിയെടുത്തത് അഭിഭാഷകനായ മോണിക്ക് ജിലസെൻ ആണ്. അദ്ദേഹം പറയുന്നതനുസരിച്ചു ഈ ഉത്തരവ് ഫണ്ട് സുരക്ഷിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാൽ അവ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള നിയമപരമായ പ്രശ്നം കോടതിയിൽ കൈകാര്യം ചെയ്യാമെന്നുമാണ്.
ഈ കേസിലെ കക്ഷികൾ സംഭാവനയായി നൽകിയ ഫണ്ടുകളും ക്രിപ്‌റ്റോകറൻസികളും എസ്‌ക്രോയിലേക്ക് മാറ്റാൻ സമ്മതിച്ചിട്ടുണ്ട്, നടപടി വിജയിച്ചാൽ അത് ഒട്ടാവ നിവാസികൾക്കും ബിസിനസ്സ് ഉടമകൾക്കും പുനർവിതരണം ചെയ്യാം.
പ്ലാറ്റ്‌ഫോമിന്റെ സേവന നിബന്ധനകൾ ദാതാക്കൾക്ക് ഫണ്ട് തിരികെ നൽകാനുള്ള വിവേചനാധികാരം നൽകുന്നുണ്ടെന്നും അതിനാൽ ഫണ്ട് തിരികെ നല്കാൻ സാധിക്കുമെന്നും അമേരിക്കൻ ക്രൗഡ് ഫണ്ടിംഗ് സൈറ്റായ GiveSendGo-യുടെ സഹസ്ഥാപകനായ ജേക്കബ് വെൽസ്, ഒന്റാറിയോ സുപ്പീരിയർ കോടതിയോട് പറഞ്ഞു.