Monday, November 10, 2025

ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റ് ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ടിഎസ്എ

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ : ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റ് മാര്‍ച്ച് 18ന് അവസാനിക്കാനിരിക്കെ ഒരു മാസത്തേക്കു കൂടി (ഏപ്രില്‍ 18 വരെ) ദീര്‍ഘിപ്പിച്ചുകൊണ്ട് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ (ടിഎസ്എ) ഉത്തരവിറക്കി.

പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഹബ് തുടങ്ങിയവയിലാണ് മാസ്‌ക് ഏപ്രില്‍ 18 വരെ നിര്‍ബന്ധമാക്കി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി)യുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനമെടുത്തതെന്ന് മാര്‍ച്ച് 19 വ്യാഴാഴ്ച ടിഎസ്. അധികൃതര്‍ അറിയിച്ചു.

കോവിഡ് 19 ലവല്‍ അടിസ്ഥാനമാക്കി ടിഎസ്എയും സിഡിസിയും നടത്തിയ പഠന റിപ്പോര്‍ട്ട് ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഏപ്രില്‍ 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായിരിക്കുകയും, കോവിഡ് ലവല്‍ താഴേക്കുവരികയും ചെയ്യുന്നുവെങ്കില്‍ മാസ്‌ക് മാന്‍ഡേറ്റ് നേരത്തെ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്നും ടിഎസ്എ. വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റ് ഹൗസ് കൊറോണ വൈറസ് റസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റും, ഇതര കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബൈഡന്‍ ഭരണകൂടത്തിന് കത്തയച്ചിരുന്നു. ഹോസ്പിറ്റല്‍ അഡ്മിഷനും, കോവിഡ് വ്യാപനവും കുറഞ്ഞുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നത്. ഈ ആവശ്യത്തെ അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡല്‍റ്റ, യുണൈറ്റഡ് എന്നിവയും പിന്തുണച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!