ശ്രീലങ്കക്കെതിരെയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ വമ്പൻ വിജയലക്ഷ്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയെ അതിവേഗം പുറത്താക്കി 143 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
രണ്ടാം ഇന്നിംഗ്സ് പുനരാംരഭിച്ച ഇന്ത്യ ലീഡ് 300 ലധികം ഉയര്‍ത്തി.
ടി20 ശൈലിയില്‍ ബാറ്റ് വീശിയ റിഷഭ് പന്താണ് അതിവേഗം ലീഡ് ഉയര്‍ത്തിത്. 31 പന്തില്‍ 7 ഫോറും 2 സിക്സും അടക്കം 50 റണ്‍സ് നേടിയാണ് പുറത്തായത്. ഹനുമ വിഹാരി പുത്തായപ്പോള്‍ എത്തിയ താരം അതേ ഓവറില്‍ ജയ വിക്രമയെ സിക്സിനു പറത്തി റിഷഭ് പന്ത് തന്‍റെ നയം വ്യക്തമാക്കിയിരുന്നു.
മത്സരത്തില്‍ 28 പന്തിലാണ് റിഷഭ് പന്ത് അര്‍ദ്ധസെഞ്ചുറി നേടിയത്. ഏറ്റവും വേഗത്തില്‍ ടെസ്റ്റ് അര്‍ദ്ധസെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം സ്വന്തമാക്കി. 1982 ല്‍ പാക്കിസ്ഥാനെതിരെ 30 പന്തില്‍ നേടിയ ഫിഫ്റ്റി റെക്കോഡാണ് ഇന്ന് മറികടന്നത്.
നേരത്തെ ആദ്യ ഇന്നിംഗ്സിലും ടി20 സമാനമായ ഇന്നിംഗ്സാണ് പന്ത് കളിച്ചത്. 26 പന്തില്‍ 7 ഫോറടക്കം 39 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലും 30 റണ്‍സിനു മേലെ 150 നും അതിനു മേലെയും സ്ട്രൈക്ക് റേറ്റില്‍ നേടിയ ആദ്യ താരമാണ് റിഷഭ് പന്ത്.