ആശാകിരൺ എന്ന 17 വയസ്സുള്ള വലിയ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ചത്തതായി ടൊറന്റോ മൃഗശാല അറിയിച്ചു. രണ്ട് മാസത്തെ തീവ്രപരിചരണത്തിന് ശേഷം “ആശ” എന്നറിയപ്പെടുന്ന ആശാകിരണിനെ ദയാവധം ചെയ്യാനുള്ള തീരുമാനമെടുത്തതായി മൃഗശാല വാർത്താക്കുറിപ്പിൽ പറഞ്ഞു.
ജനുവരി ആദ്യം മുതൽ രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയെന്നും തുടർന്നു രണ്ടു മാസമായുള്ള ചികിത്സ നടത്തിയെങ്കിലും കൂടുതൽ മാറ്റങ്ങൾ ഉണ്ടാവാത്തതിനെ തുടർന്നാണ് ഇങ്ങനെ ഒരു നീക്കം.
നിരവധി പരിശോധനകൾ നടത്തിയിട്ടും, വെറ്ററിനറി ടീമിന് കാണ്ടാമൃഗത്തിന്റെ രോഗനിർണയം നടത്താൻ കഴിഞ്ഞില്ല, പക്ഷേ ഗുരുതരമായ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് സൂചിപ്പിച്ചു.
ശസ്ത്രക്രിയ പ്രതീക്ഷിച്ചതിലും കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെന്നും ചികിത്സിക്കാവുന്ന ഒരു രോഗം ശസ്ത്രക്രിയയ്ക്കിടെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും മൃഗശാല പറഞ്ഞു.
2004 സെപ്തംബർ 15 ന് ബഫല്ലോ മൃഗശാലയിൽ ജനിച്ച് 2006 അവസാനത്തോടെ ടൊറന്റോ മൃഗശാലയിൽ എത്തിയ ആശ അച്ഛൻ വിഷ്ണുവിനൊപ്പം ടൊറന്റോ മൃഗശാലയിൽ 2016 ൽ നന്ദു എന്ന ആൺകുഞ്ഞിനും 2018 ൽ കിരൺ എന്ന രണ്ടാമത്തെ ആൺ കിടാവിനും ജന്മം നൽകിയിരുന്നു.