Saturday, June 27, 2026

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപില്‍ ചരിത്രം കുറിച്ചു

ഭുവനേശ്വറില്‍ നടന്ന ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് മലയാളി താരം ആന്‍സി സോജന്‍. വനിതകളുടെ ലോങ് ജംപില്‍ 6.88 മീറ്റര്‍ ദൂരം ചാടിയാണ് താരം പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇതിഹാസ താരം അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ആന്‍സി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ തിരുത്തിക്കുറിച്ചത്.

മത്സരത്തിലുടനീളം മികച്ച ഫോം പുലര്‍ത്തിയ ആന്‍സി, തന്റെ അഞ്ചാം ശ്രമത്തിലാണ് 6.88 മീറ്റര്‍ എന്ന ചരിത്ര ദൂരം പിന്നിട്ടത്. 2004-ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ അഞ്ജു ബോബി ജോര്‍ജ് കുറിച്ച 6.83 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. തന്റെ റെക്കോര്‍ഡ് മറികടന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടാനും ആന്‍സിക്ക് സാധിച്ചു.

ഏഷ്യന്‍ അത്ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടാമത്തെ ദൂരമാണ് ആന്‍സി സോജന്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 6.85 മീറ്ററിലധികം ദൂരം പിന്നിടുന്ന രണ്ടാമത്തെ ഏഷ്യന്‍ വനിത എന്ന അപൂര്‍വ നേട്ടവും ഈ ഇരുപത്തഞ്ചുകാരി സ്വന്തം പേരില്‍ കുറിച്ചു. ആദ്യ ശ്രമത്തില്‍ തന്നെ 6.73 മീറ്റര്‍ ചാടിയ താരം, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള അത്ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (AFI) യോഗ്യതാ മാര്‍ക്കും ആദ്യമേ മറികടന്നിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!