Tuesday, February 17, 2026

കോവിഡിനെതിരെ തെറ്റായ സന്ദേശങ്ങൾ അവസാനിപ്പിക്കുക ; WHO

കോവിഡിനെ കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ലോകാരോഗ്യ സംഘടന. കോവിഡിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വൈറസ് ബാധ ആഗോളതലത്തില്‍ വര്‍ധിക്കാന്‍ ഒരു കാരണമായെന്നും ഡബ്ല്യു.എച്ച്‌.ഒയുടെ കോവിഡ് ടെക്നിക്കല്‍ മേധാവി മരിയ വാന്‍ കെര്‍ഖോവെ വിശദീകരിച്ചു.

കോവിഡിനെ കുറിച്ച്‌ പ്രധാനമായും മൂന്നു തെറ്റിദ്ധാരണകളാണ് പരക്കുന്നതെന്ന് മരിയ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി അവസാനിച്ചു, ഒമിക്രോണിനെ പേടിക്കാനില്ല, ഇത് കോവിഡിന്‍റെ അവസാന വകഭേദമാണ് എന്നിങ്ങനെയുള്ള തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുകയാണ്. ഇത് വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുകയും വൈറസ് വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു.

വാക്സിനേഷന്‍റെ ആവശ്യകതയെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന ഊന്നിപ്പറയുന്നു. കോവിഡ് മരണം തടയുന്നതില്‍ വാക്സിനേഷന്‍ അവിശ്വസനീയമാം വിധം ഫലപ്രദമാണെന്ന് ഡബ്ല്യു.എച്ച്‌.ഒ ചൂണ്ടിക്കാട്ടി. BA.2 ആണ് ഇതുവരെയുള്ളതില്‍ വെച്ച്‌ ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദം. BA.1നെ അപേക്ഷിച്ച്‌ BA.2ന്‍റെ തീവ്രതയില്‍ വലിയ മാറ്റമില്ല. പക്ഷേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച്‌ മരണസംഖ്യയും കൂടുമെന്ന ആശങ്ക ഡബ്ല്യു.എച്ച്‌.ഒ പങ്കുവെയ്ക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!