അപകടകരമായ രീതിയിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു കറുത്ത കാണ്ടാമൃഗം അടുത്തിടെ ചെക്ക് മൃഗശാലയിൽ ജനിച്ചു. റഷ്യ യുക്രൈനിൽ അധിനിവേശം നടത്തുന്നതിനിടെ യുക്രൈനെ പിന്തുണച്ച് ഈ കുഞ്ഞിന് പേര് വിളിച്ചത് കീവ്(Kyiv) എന്നാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മൃഗശാല ഇക്കാര്യം വ്യക്തമാക്കിയത്. “യുക്രൈയ്നിലെ റഷ്യൻ അധിനിവേശത്തിന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷം, വ്യാഴാഴ്ച രാത്രിയിലാണ് കുട്ടി ജനിച്ചത്” മൃഗശാല ഡയറക്ടർ പ്രെമിസൽ റബാസ് പറഞ്ഞു. മാർച്ച് 4 -ന് ദ്വുർ ക്രാലോവ് മൃഗശാലയിലാണ് കാണ്ടാമൃഗം ജനിച്ചത്. യുക്രേനിയൻ നായകന്മാർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ മറ്റൊരു പ്രകടനമാണ് ഈ പേര് എന്നും മൃഗശാല ഡയറക്ടർ പ്രെമിസിൽ റബാസ് പറഞ്ഞു.
കീവിന്റെ അമ്മ ഇവാ അവനെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കുന്നുണ്ടെന്ന് മൃഗശാല പറഞ്ഞു. കുഞ്ഞിന് പ്രതിദിനം 1 കിലോഗ്രാം (2.20 പൗണ്ട്) വർദ്ധിക്കുന്നുണ്ട്. ഇതിന് നിലവിൽ 50 കിലോഗ്രാം (110 പൗണ്ട്) ഭാരമുണ്ട്. Dvůr Králové Zoo 1971 -ൽ കാണ്ടാമൃഗങ്ങളുടെ പ്രജനന പരിപാടി ആരംഭിച്ചശേഷം 47 കറുത്ത കാണ്ടാമൃഗ കുഞ്ഞുങ്ങൾ ജനിച്ചു. ഒമ്പത് മൃഗങ്ങളെ റുവാണ്ടയിലേക്കും ടാൻസാനിയയിലേക്കും കാട്ടിലേക്ക് തിരിച്ചയച്ചു. മറ്റുള്ളവയെ വിവിധ മൃഗശാലകളിലേക്ക് മാറ്റി.
അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള മറ്റ് മൃഗശാലകളിൽ ഈ ഇനത്തിലെ മൂന്ന് കാണ്ടാമൃഗങ്ങൾ മാത്രമേ ജനിച്ചിട്ടുള്ളൂ. ഏകദേശം 800 കറുത്ത കാണ്ടാമൃഗങ്ങൾ ഇപ്പോൾ കാട്ടിൽ ജീവിക്കുന്നു.