Thursday, June 25, 2026

റോക്ക്‌ക്ലിഫ് ലുക്കൗട്ടിൽ നിന്ന് വീണ് യുവതിക്ക് പരുക്ക്

ഓട്ടവ: കാനഡ ഓട്ടവയിലെ റോക്ക്‌ക്ലിഫ് ലുക്കൗട്ടിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണ് ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. അഗ്നിശമനസേനാംഗങ്ങളാണ് യുവതിയെ രക്ഷിച്ചത്. ബുധനാഴ്ച പുലർച്ചെ 1.45ഓടെയായിരുന്നു സംഭവം. പ്രൊമനേഡ് സീർ-ജോർജ്-എറ്റിയൻ-കാർട്ടിയർ, ലിസ്ഗാർഡ് റോഡ് എന്നിവയ്ക്ക് സമീപമുള്ള റോക്ക്ലിഫ് ലുക്കൗട്ട് പ്രദേശത്താണ് സംഭവം നടന്നത്.

ലുക്കൗട്ടിൽ നിന്നും ഏകദേശം 6 മീറ്ററോളം താഴേക്ക് യുവതി തെന്നിവീഴുകയായിരുന്നു. ഓട്ടവ ഫയർ സർവീസിന്റെ റോപ്പ് റെസ്ക്യൂ ടീമും പാരാമെഡിക്കൽ സംഘവും ചേർന്നാണ് യുവതിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചത്.

ഓട്ടവ നദിയുടെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന റോക്ക്‌ക്ലിഫ് ലുക്കൗട്ട് പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം. എന്നാൽ രാത്രികാലങ്ങളിൽ ഇവിടെ വെളിച്ചക്കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
മുന്നറിയിപ്പ് നൽകി.

റോക്ക് ക്ലൈംബിംഗ് അപകടങ്ങൾ അപൂർവമാണെങ്കിലും മുമ്പും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അഗ്നിശമനസേനാം​ഗങ്ങൾ. 2024 സെപ്റ്റംബറിൽ അലക്സാണ്ട്ര ബ്രിഡ്ജ് സമീപത്ത് പാറക്കെട്ടിൽ കുടുങ്ങിയ ഒരാളെയും സമാന രീതിയിൽ രക്ഷപ്പെടുത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!