Thursday, June 25, 2026

ടാൻട്രമാർ ഫയർ ഡിപ്പാർട്ട്മെന്റ് തർക്കം: പ്രശ്നപരിഹാര നീക്കവുമായി നഗരസഭ

മോങ്ക്ടൺ: വർക്ക്‌പ്ലേസ് അന്വേഷണത്തെ തുടർന്ന് ടാൻട്രമാർ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൽ ഉണ്ടായ തൊഴിൽ തർക്കത്തിൽ പ്രശ്നപരിഹാര നടപടികളുമായി നഗരസഭ. സംഭവത്തെ തുടർന്ന് ഭരണപരമായ അച്ചടക്ക നടപടികൾ സ്വീകരിച്ചതായി മേയർ ഡെബി വിഗ്ഗിൻസ്-കോൾവെൽ അറിയിച്ചു.

പീഡനവും പക്ഷപാതപരമായ പെരുമാറ്റവും ആരോപിച്ച് കഴിഞ്ഞ ജനുവരിയിൽ ജോലിയിൽ നിന്ന് വിട്ടുനിന്ന 12 ഫയർഫൈറ്റർമാർ വീണ്ടും സേവനത്തിൽ തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക ഭരണകൂടവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫയർ ചീഫ് ക്രെയ്ഗ് ബൗസർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ വകുപ്പിൽ നിന്ന് നീക്കം ചെയ്തതായി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥിരീകരിച്ചു. HR നയങ്ങളും സ്വകാര്യതാ നിയമങ്ങളും മുൻനിർത്തി കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

പ്രൊട്ടക്റ്റീവ് സർവീസസിന്റെ പുതിയ ഡയറക്ടർ ഡാനിയൽ ഡ്യുപുയിസിന്റെ മേൽനോട്ടത്തിലായിരിക്കും ഇനി ഫയർ സ്റ്റേഷന്റെ പ്രവർത്തനം നടക്കുക. സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തുമെന്ന് മേയർ അറിയിച്ചു.

2026 മെയിൽ ചുമതലയേറ്റ പുതിയ നഗരസഭാ കൗൺസിൽ മുൻകാല സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ സെന്റ് ജോണിലെ വാൻബസ്കിർക്ക് ലോ എന്ന നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 2021-ൽ മൊണ്ടാന കൺസൾട്ടിംഗ് ഫേം നടത്തിയ വിലയിരുത്തലിൽ 20 ശുപാർശകൾ സമർപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

12 ജീവനക്കാർ ജോലിയിൽ നിന്ന് മാറിനിന്നതോടെ ഫയർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരുടെ എണ്ണം 43ൽ നിന്ന് 18 ആയി കുറഞ്ഞിരുന്നു. ഇതോടെ പൊതുജന സുരക്ഷയെ കുറിച്ച് ആശങ്ക ഉയർന്നിരുന്നുവെന്ന് മേയർ സമ്മതിച്ചു. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ന്യൂ ബ്രൺസ്വിക്ക് അസോസിയേഷൻ ഓഫ് ഫയർ ചീഫ്സ് അറിയിച്ചിട്ടുണ്ട്.

നഗരസഭയുടെ ഇപ്പോഴത്തെ നടപടികളിൽ 12 ഫയർഫൈറ്റർമാർ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ജോലിയിൽ തിരിച്ചെത്തുന്നതിനെക്കുറിച്ച് അവർ വ്യക്തിഗതമായി തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത 6 മുതൽ 10 മാസത്തിനുള്ളിൽ ഫയർ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം പൂർണ്ണമായും സാധാരണ നിലയിലാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!